പുട്ട് കുടുംബബന്ധങ്ങളെ തകര്‍ക്കും എന്ന് പറയുന്ന മൂന്നാം ക്ലാസുകാരന്റെ കുറിപ്പാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങില്‍ വൈറലായിക്കൗണ്ടിരിക്കുന്നത്.ബംഗളൂരൂ എസ്എഫ്എസ് അക്കാദമി ഇലക്ട്രോണിക്സ് സിറ്റിയിൽ പഠിക്കുന്ന മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയായ ജയിസ് ജോസഫ് തന്റെ ഉത്തരക്കടലാസിലാണ് പുട്ടിനെ കുറിച്ച് ഇങ്ങനെ എഴുതിയിരിക്കുന്നത്.
ഇഷ്ടമല്ലാത്ത ഭക്ഷണത്തെ കുറിച്ച് ഉപന്യാസം എഴുതാനാണ് പരീക്ഷയില്‍ ചോദിച്ചത്. ഈ ചോദ്യത്തിന്റെ ഉത്തരമായാണ് വിദ്യാര്‍ത്ഥി പുട്ടിനെ കുറിച്ച് പറഞ്ഞിരിക്കുന്നത്. തനിക്ക് ഇഷ്ടമല്ലാത്ത ഭക്ഷണം പുട്ടാണ്. കേരളീയഭക്ഷണമായ പുട്ട് അരികൊണ്ടാണ് തയ്യാറാക്കുന്നത്. ഇത് ഉണ്ടാക്കാന്‍ വളരെ എളുപ്പമായതിനാല്‍ എല്ലാ ദിവസവും രാവിലെ അമ്മ ഇത് തന്നെയാണ് ഉണ്ടാക്കുന്നത്. ഉണ്ടാക്കി അഞ്ച് മിനിട്ട് കഴിഞ്ഞാല്‍ പുട്ട് പാറ പോലെയാവും. പിന്നെ തനിക്കത് കഴിക്കാന്‍ കഴിയില്ലെന്നും വിദ്യാര്‍ത്ഥി പറയുന്നു.
കഴിക്കാന്‍ വേറെ എന്തെങ്കിലും ഭക്ഷണം ഉണ്ടാക്കി തരാന്‍ പറഞ്ഞാല്‍ അമ്മ അത് ചെയ്യില്ല. അപ്പോള്‍ താന്‍ പട്ടിണി കിടക്കും. തുടര്‍ന്ന് അമ്മ തന്നെ വഴക്ക് പറയുമെന്നും അപ്പോള്‍ താന്‍ കരയുമെന്നും വിദ്യാര്‍ത്ഥി ഉത്തരക്കടലാസില്‍ എഴുതി. പുട്ട് കുടുംബ ബന്ധങ്ങളെ തകര്‍ക്കും എന്ന് പറഞ്ഞുകൊണ്ടാണ് കുറിപ്പ് അവസാനിക്കുന്നത്.
ഉത്തരപേപ്പറിന്റെ മൂല്യനിര്‍ണയം നടത്തിയ അധ്യാപിക രസകരമായ ഈ ഉപന്യാസത്തെ എക്‌സന്റ് എന്നാണ് വിശേഷിപ്പിച്ചത്. മുക്കം സ്വദേശിയായ സോജി ജോസഫ്ദിയ ജെയിംസ് ജോസഫ് ദമ്പതിമാരുടെ മകനാണ് ജയിസ് ജോസഫ്. .