നടിയെ അക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്‌ഥരെ വധിക്കാൻ ദിലീപ് ഗൂഢാലോചന നടത്തിയ കേസിൽ സൈബർ വിദഗ്‌ധൻ സായി ശങ്കറിനെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യും. ദിലീപിൻ്റെ ഫോൺ കോടതിയിൽ ഹാജരാക്കുന്നതിന് മുമ്പ് നിർണായ വിവരങ്ങൾ നശിപ്പിച്ചതായി പോലീസ് കണ്ടെത്തിയിരുന്നു. സായി ശങ്കറിന്റെ ലാപ്‌ടോപ് ഉപയോഗിച്ചാണ് ഫോണിലെ വിവരങ്ങൾ നശിപ്പിച്ചതെന്നാണ് കണ്ടത്തിയത്. തുടർന്നാണ്
കേസിൽ ഹാജരാകാൻ സായി ശങ്കറിന് നോട്ടീസ് നലകിയത്.
ദിലീപിന്റെ കൊച്ചിയിലെ അഭിഭാഷകന്റെ ഓഫീസിലെ വൈ ഫൈ ഉപയോഗിച്ചാണ് വവിരങ്ങൾ നശിപ്പിച്ചതെന്നും കണ്ടെത്തി. സായി ശങ്കറിന്റെ കോഴിക്കോടുള്ള വീട് കഴിഞ്ഞ ദിവസം ക്രൈബ്രാഞ്ച് പരിശോധിച്ചിരുന്നു.
അതേസമയം വധഗൂഢാലോചനക്കേസ് റദ്ധാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.
ദിലീപിന്റെ അഭിഭാഷകരായ ബി രാമൻപിള്ള, ടി ഫിലിപ്പ് വർഗീസ്, സജേഷ് മേനോൻ അടക്കമുള്ളവർക്കെതിരെ അതിജീവിത ബാർ കൗൺസിലിൽ പരാതി നൽകിയിട്ടുണ്ട്. മുതിർന്ന അഭിഭാഷകനായ രാമൻപിള്ള സാക്ഷികളെ നേരിട്ട് വിളിച്ചു സ്വാധീനിച്ചുവെന്ന് ബാർ കൗൺസിൽ സെക്രട്ടറിക്ക് നൽകിയ പരാതിയിലും ആരോപിച്ചിട്ടുണ്ട്.