പൊതുവേദിയില്‍ വേശ്യയെന്ന് വിളിച്ചു ; ലീഗ് നേതാവിനെതിരെ വനിതാ പ്രവര്‍ത്തകയുടെ പരാതി

0
23

ലീഗ്  നേതാവിനെതിരെ പരാതി നല്‍കി വനിതാ ലീഗ് പ്രവര്‍ത്തക. മലപ്പുറം തിരൂരങ്ങാടി ജനറല്‍ സെക്രട്ടറി കാവുങ്ങല്‍ കുഞ്ഞിമരക്കാര്‍ക്കെതിരെയാണ്  പരാതി. കഴിഞ്ഞ ഡിസംബര്‍ ഒന്നാം തീയതി ലീഗ് കുണ്ടൂര്‍ കമ്മിറ്റി ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ വച്ച് കുഞ്ഞിമരക്കാര്‍ അപമാനിച്ചെന്നാണ് യുവതിയുടെ പരാതി.

യോഗത്തില്‍ വച്ച് കുഞ്ഞിമരക്കാര്‍ പരസ്യമായി തന്നെ വേശ്യയെന്ന് വിളിക്കുകയും അശ്ലീല ആംഗ്യം കാണിക്കുകയും ചെയ്തെന്നാണ് യുവതി പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. സംഭവ ശേഷം കുഞ്ഞിമരക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ലീഗ് നേതൃത്വത്തിന് യുവതി പരാതി നല്‍കിയിരുന്നു