കളമശ്ശേരി ഇലക്ട്രോണിക് സിറ്റിയിൽ മണ്ണിടിച്ചിലിൽ;മൂന്നുപേർ മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നു

0
20

കൊച്ചിയിലെ കളമശ്ശേരി ഇലക്ട്രോണിക് സിറ്റിയിൽ മണ്ണിടിച്ചിലിൽ. ഏഴുപേർ കുടുങ്ങിയതായിട്ടായിരുന്നു പ്രാഥമിക വിവരം. നാലുപേരെ  രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റിയതായാണ് വിവരം. അഗ്നിശമന സേനയും പോലീസും സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. അതേസമയം മൂന്നുപേർ ഇപ്പോഴും മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നതായാണ് സൂചന.  ഉച്ചക്ക് രണ്ടരയേടെയായിരുന്നു അപകടം. ആളുകളെ കണ്ടെത്താൻ ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി. രക്ഷപ്പെടുത്തിയവരെ  കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടു പോയി. നെസ്റ്റ് ഗ്രൂപ്പിന്റെ ഇലക്ട്രോണിക് സിറ്റിയില്‍ നിര്‍മാണ പ്രവര്‍ത്തനത്തിനിടയാണ് മണ്ണിടിച്ചില്‍ ഉണ്ടായത്

കെട്ടിടത്തിന്റെ അടിത്തറ സ്ഥാപിക്കാനായി മണ്ണുമാന്തി യന്ത്രം കൊണ്ട് പണിയെടുക്കുന്നതിനിടെ അതിഥി തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടിരിക്കുന്നത്.