മുഖ്യമന്ത്രി ഇന്ന്‌ പ്രധാനമന്ത്രിയെ കാണും ; സിൽവർ ലൈൻ ചർച്ചയാകും

0
31

മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണും. പാർലമെന്റ് സമ്മേളനം നടക്കുന്ന സാഹചര്യത്തിൽ അവിടെ വച്ചാകും കൂടിക്കാഴ്‌ച. സിൽവർ ലൈൻ അടക്കമുള്ള  വികസന പദ്ധതികളുടെ അംഗീകാരത്തിനായാണ് കൂടിക്കാഴ്ച.  സിൽവർ ലൈനിന്റെ അന്തിമാനുമതിക്കായി  ഇടപെടണം എന്നാവശ്യപ്പെട്ട്‌ ഡിസംബറിൽ മുഖ്യമന്ത്രി കത്തയച്ചിരുന്നു.