കെ.റെയിൽ സർവേ നടപടികൾ നിർത്തിവച്ചു. സംസ്ഥാന വ്യാപകമായി പ്രതിഷേധങ്ങൾ ഉയർന്ന പശ്ചാത്തലത്തിലാണ് നടപടി. എറണാകുളത്ത് ഇന്ന് രാവിലെ കെ.റെയിൽ സർവേ നടപടികൾ താത്ക്കാലികമായി നിർത്തി വെച്ചിരുന്നു. സംസ്ഥാനത്ത് ഒരിടത്തും സർവേ ഉണ്ടാകില്ല, സർവേ തുടരാൻ കഴിയാത്ത സാഹചര്യമാണെന്ന് നിലവിലെന്ന് ഏജൻസി അറിയിച്ചു. പ്രതിഷേധക്കാർ ജീവനക്കാരെ ഉപദ്രവിക്കാനും, ഉപകരണങ്ങൾ കേടുവരുത്താനും ശ്രമിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് സർവേ നടപടികൾ താൽക്കാലികമായി നിർത്തിവക്കാൻ തീരുമാനിച്ചതെന്നും ഏജൻസി അറിയിച്ചു.