ഇന്ധന വില വർദ്ധനവ് തുടരുന്നു. പെട്രോള്‍ വില ലിറ്ററിന് 83 പൈസയും ഡീസലിന് 77 പൈസയുമാണ് ഇന്ന് വര്‍ധിപ്പിച്ചത്. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ പെട്രോളിന് 3.45 രൂപയും ഡീസലിന് 3.30 രൂപയും കൂട്ടി. കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 107.65 രൂപയും ഡീസലിന് 94.72 രൂപയുമായി.
അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിനെത്തുടര്‍ന്ന് കഴിഞ്ഞ നാല് മാസമായി ഇന്ധന വില വര്‍ധിപ്പിച്ചിരുന്നില്ല. വരും ദിവസങ്ങളിലും ഇന്ധന വില ഇനിയും കൂടുമെന്നാണ് സൂചന.