ബസ് സമരം മൂന്നാം ദിനത്തില്‍

0
18

സംസ്ഥാനത്ത്  യാത്രപ്രതിസന്ധി സൃഷ്ടിച്ച് സ്വകാര്യ ബസ് സമരം മൂന്നാം ദിനത്തില്‍.  സ്വകാര്യ ബസുകളെ ഏറെ ആശ്രയിക്കുന്ന മലബാര്‍ മേഖലയിലാണ് യാത്രാ പ്രതിസന്ധി രൂക്ഷമായത്.    അടിക്കടിയുണ്ടാകുന്ന ഇന്ധന വില വര്‍ധനയെ തുടര്‍ന്ന് ചാര്‍ജ് വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് പണിമുടക്ക്.. ബസ് ചാര്‍ജ് വര്‍ധനവുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനം ഈ മാസം 30 ലെ എല്‍ ഡി എഫ് യോഗത്തിന് ശേഷമായിരിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു കഴിഞ്ഞ ദിവസം സൂചിപ്പിച്ചിരുന്നു. നിരക്ക് വര്‍ധനവില്‍ തീരുമാനമാകാതെ സമരം പിന്‍വലിക്കില്ലെന്നാണ് ബസുടമകളുടെ നിലപാട്. മിനിമം ചാര്‍ജ് 12 രൂപയാക്കുക, വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ ചാര്‍ജ് ആറ് രൂപയാക്കുക തുടങ്ങി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സ്വകാര്യ ബസുടമകളുടെ സമരം .