കെ-റെയില്‍ സര്‍വെ നടപടികള്‍ നിര്‍ത്തിവെയ്ക്കേണ്ടെന്ന് ഹൈക്കോടതി

0
38

സില്‍വര്‍ലൈന്‍ സര്‍വ്വേ നടപടികള്‍ തടയാനാകില്ലെന്ന് ഹൈക്കോടതി. ജസ്റ്റിസ് എന്‍ നഗരേഷാണ് വിധി പ്രസ്താവിച്ചത്. സര്‍വ്വേ നടപടികള്‍ തടയണം എന്നതടക്കമുള്ള രണ്ട് ഹര്‍ജികള്‍ ഹൈക്കോടതി തള്ളി. സര്‍വ്വേ നടത്തുന്നതും, അതിരടയാള കല്ല് സ്ഥാപിക്കുന്നത് തടയണമെന്നും ആയിരുന്നു ഹര്‍ജിക്കാരുടെ ആവശ്യം. കെ റെയില്‍ പ്രത്യേക പദ്ധതിയല്ലെന്ന സര്‍ക്കാര്‍ വാദം കോടതി അംഗീകരിച്ചു. അത് കൊണ്ട് പദ്ധതിയുമായി സര്‍ക്കാരിന് മുന്നോട്ടുപോകാമെന്നാണ് ജസ്റ്റിസ് എന്‍ നഗരേഷ് വിധിയിൽ പറഞ്ഞു ‘.

സ്ഥലം ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ പുറത്തിറക്കിയ വിജ്ഞാപനം നിയമപരമല്ലെന്ന് ചാണ്ടിക്കാട്ടിയായിരുന്നു ഹര്‍ജികൾ.

സുപ്രീംകോടതിയും സര്‍ക്കാര്‍ അനുകൂല നിലപാട് സ്വീകരിച്ചിരുന്നു. സര്‍വ്വേ നപടികളില്‍ മുന്നോട്ട് പോകാമെന്ന് സുപ്രീംകോടതി വ്യക്തമാക്കിയതിന് പിന്നാലെയാണ് ഹൈക്കോടതിയും അതേ നിലപാട് സ്വീകരിച്ചത്