ഇന്ന് ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ക്ക് തുടക്കമാകും; SSLC പരീക്ഷകള്‍ നാളെ മുതൽ

0
23

രണ്ടാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ക്ക്  ഇന്ന് തുടക്കമാകും. ഹയര്‍ സെക്കന്‍ഡറി പരീക്ഷ 2,005 കേന്ദ്രങ്ങളിലും വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി  389 കേന്ദ്രങ്ങളിലുമാണ് നടക്കുന്നത്. ഏപ്രില്‍ 26 വരെയാണ് പരീക്ഷ.

SSLC പരീക്ഷകള്‍ നാളെ ആരംഭിക്കും 2, 962 പരീക്ഷാകേന്ദ്രങ്ങളാണ് സജ്ജമാക്കിയിരിക്കുന്നത്. 4,27,407 വിദ്യാര്‍ഥികളാണ് സംസ്ഥാനത്ത് ഇക്കുറി എസ് എസ് എല്‍ സി പരീക്ഷ എഴുതുന്നത്. . ഗള്‍ഫ് മേഖലയിലെ ഒമ്പത് കേന്ദ്രങ്ങളിലായി 574 വിദ്യാര്‍ഥികളും ലക്ഷദ്വീപിലെ ഒമ്പത് കേന്ദ്രങ്ങളിലായി 882 വിദ്യാര്‍ഥികളും പരീക്ഷയെഴുതും. ഏപ്രില്‍ 29 ന് പരീക്ഷകൾ അവസാനിക്കും.