കന്യാസ്ത്രീകളെ പീഡിപ്പിച്ചുവെന്ന കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ കുറ്റവിമുക്തനാക്കിയ നടപടിക്കെതിരെ സംസ്ഥാന സർക്കാർ അപ്പീൽ നൽകും. അഡ്വക്കേറ്റ് ജനറലിൻ്റെ നിയമോപദേശത്തിൻ്റെ അടിസ്ഥാനത്തിലാണിത് . ആഭ്യന്തര വകുപ്പ് ഇത് സംബന്ധിച്ച ഉത്തരവ് ഇറക്കി. വിധിക്കെതിരെ കന്യാസ്ത്രീയും ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കും.ബിഷപ്പിനെ കുറ്റവിമുക്തനാക്കിയ വിധിക്കെതിരെ അപ്പീലിന് പോകുമെന്ന് പ്രോസിക്യൂഷനും, അന്വേഷണ സംഘവും നേരത്തെ വ്യക്തമാക്കിയിരുന്നു . നിയമപരവും, വസ്തുതാ പരവുമായ തെറ്റുകള്‍ കേസിന്റെ വിധിയില്‍ സംഭവിച്ചിട്ടുണ്ട് എന്നതടക്കം ഇരുപതിലേറെ കാരണങ്ങളാണ് എ ജി നിയപോദേശം നടത്തിയത്. ഏപ്രില്‍ എഴിന് ഹൈക്കോടതി മധ്യവേനല്‍ അവധിക്ക് പിരിയുന്നതിന് മുമ്പ് തന്നെ അപ്പീല്‍ നല്‍കാനാണ് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രൊസിക്യുഷന്‍ തീരുമാനം.