തിങ്കളാഴ്ചയും ഇന്ധനവില കൂടി. പെട്രോളിന് 44 പൈസയും ഡീസലിന് 42 പൈസയുമാണ് കൂട്ടിയത്. ഇതോടെ പത്തുദിവസത്തിനിടെ പെട്രോളിന് ഒമ്പതു രൂപ 15 പൈസയും ഡീസലിന് എട്ട് രൂപ 84 പൈസയുമാണ് കൂടിയത്.
തിരുവനന്തപുരം നഗരത്തില്‍ പെട്രോളിന് 115 രൂപ 45 പൈസയും ഡീസലിന് 102 രൂപ 25 പൈസയുമായി ഉയരും. കൊച്ചിയില്‍ പെട്രോളിന് 113 രൂപ 46 പൈസയും ഡീസലിന് 100 രൂപ 40 പൈസയുമായി.