കുട്ടികളുടെ നഗ്ന ചിത്രങ്ങള്‍ ഉള്‍പ്പടെ പ്രചരിപ്പിക്കുന്ന സംഘങ്ങള്‍ സംസ്ഥാനത്ത് വ്യാപകമായതായി പൊലീസ് . ഓപ്പറേഷന് പി ഹണ്ടിന്റെ ഭാഗമായുള്ള നടപടികള്‍ ശക്തമാക്കുമെന്ന് പോലീസ് അറിയിച്ചു. ഓപ്പറേഷന് പി ഹണ്ടിന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ പതിനാല് പേര് പിടിയിലായി . ഐ ടി മേഖലയില്‍ ജോലി ചെയ്യുന്നവരാണ് പിടിയിലായവരില്‍ ഏറെയും . ഇവരുടെ കൈവശമുള്ള ലാപ്ടോപ്പില്‍ നിന്ന് കുട്ടികളുടെ നഗ്ന ദൃശ്യങ്ങള്‍ ഉള്‍പ്പടെ അന്വേഷണ സംഘം കണ്ടെടുത്തിട്ടുണ്ട്. ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ സൈബര്‍ പൊലീസിനൊപ്പം ചേര്‍ന്നാണ് പരിശോധന നടത്തിയത്.