സോളാര്‍ പീഡനം; സി ബി ഐ സംഘം എംഎല്‍എ ഹോസ്റ്റലില്‍ പരിശോധന നടത്തി

0
22

കുവൈത്ത് സിറ്റി: സോളാര്‍ പീഡന പരാതിയിൽ സിബിഐ എംഎല്‍എ ഹോസ്റ്റലില്‍ പരിശോധന നടത്തി. എംഎല്‍എ ഹൈബി ഈഡന് എതിരായ പരാതിയിലാണ് പരിശോധന.എംഎല്‍എ ഹോസ്റ്റല്‍ മുറിയില്‍ വെച്ച് പീഡിപ്പിച്ചുവെന്നായിരുന്നു പരാതി.
നിള ബ്ലോക്കിലെ 34,33 നമ്പര്‍ മുറികളിലാണ് പരിശോധന നടക്കുന്നത്. പരാതിക്കാരിയെയും കൂട്ടിയാണ് സിബിഐ പരിശോധനയക്ക്ായി ഹോസ്റ്റലില്‍ എത്തിയിരിക്കുന്നത്. പരാതിക്കാരിയുമൊത്ത് സീന്‍ മഹ്സര്‍ തയ്യാറാക്കാനാണ് നീക്കം. 2021 ആഗസ്റ്റിലാണ് കേസ് സിബഐ ഏറ്റെടുത്തത്.ഉമ്മന്‍ചാണ്ടി, കെസി വേണുഗോപാല്‍, അടൂര്‍ പ്രകാശ്, എപി അനില്‍ കുമാര്‍, ഹൈബി ഈഡന്‍, ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എപി അബ്ദുല്ലകുട്ടി എന്നിവര്‍ക്കെതിരെയാണ് സിബിഐ
എഫ്ഐആര്‍ സമര്‍പ്പിച്ചിരിക്കുന്നത്