കെ വി തോമസ് സിപിഎം പാർട്ടി സെമിനാറിൽ പങ്കെടുക്കും

0
19

മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ   കണ്ണൂരിൽ നടക്കുന്ന സിപിഎം പാർട്ടി കോൺഗ്രസിലെ സെമിനാറിൽ പങ്കെടുക്കും. പത്രസമ്മേളനത്തിലാണ് അറിയിച്ചത്.  പരിപാടിയിൽ പങ്കെടുത്താൽ പാർട്ടിയിൽ നിന്ന് പുറത്താക്കുമെന്ന് കെ പി സി സി നേതൃത്വം മുന്നറിയിപ്പ് നൽകിയിരുന്നു.

പുറത്താക്കൽ ഭീഷണി ശരിയാണോ എന്നാലോചിക്കണം. ഞാൻ ഈ പാർട്ടിയിൽ നൂലിൽ കെട്ടി ഇറക്കിയ ആളല്ല. എന്നിട്ടും എന്നെ അപമാനിക്കാമോ? ഈ അപമാനം സഹിക്കാൻ കഴിയില്ലെന്നും കെ വി തോമസ് പത്രസമ്മേളനത്തിൽ പറഞ്ഞു.കേന്ദ്ര സംസ്ഥാന ബന്ധങ്ങളെക്കുറിച്ചുള്ള സെമിനാറിൽ പങ്കെടുക്കാൻ സീതാറാം യെച്ചുരിയാണ് ആവശ്യപ്പെട്ടത്. കേന്ദ്ര സംസ്ഥാന ബന്ധങ്ങളെക്കുറിച്ച് പുതിയ കാഴ്ചപ്പാടുകൾ ആവശ്യമായ കാലം ആണിത്. ബിജെപി നമ്മുടെ ഫെഡറൽ സംവിധാനത്തെ തകർക്കുകയാണ്. അത് കൊണ്ടാണ് ഇടതു പക്ഷം ഉള്‍പ്പെടെ ഉള്ളവരുമായി രാഷ്ട്രീയ സഖ്യം വേണം എന്നാവശ്യപ്പെടുന്നത്.

2024 ലെ തിരഞ്ഞെടുപ്പിൽ ബിജെപിക്കെതിരെ വിശാലമായ രാഷ്ട്രീയസഖ്യം വേണം എന്നാണ് താൻ കോൺഗ്രസ്‌ പ്രസിഡന്റ്‌ സോണിയ ഗാന്ധിയോട് ആവശ്യപ്പെട്ടിരുന്നതെന്നും അദ്ദേഹം പറഞ്ഞു.