വ്യാപാരിയെ ഭീഷണിപ്പെടുത്തി പണം തട്ടി, കോൺഗ്രസ് കൗണ്‍സിലര്‍ അറസ്റ്റില്‍

0
16

വ്യാപാരിയെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തെന്ന കേസില്‍ കൊച്ചി കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ അറസ്റ്റില്‍. യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറിയും  വാത്തുരുത്തി 30ാം ഡിവിഷന്‍ കൗണ്‍സിലറുമായ ടിബിന്‍ ദേവസിയാണ് പിടിയിലായത്. ടിബിനൊപ്പം  ഫയാസ്, ഷെമീർ എന്നിവരെയും എളമക്കര പൊലീസ്‌ അറസ്റ്റു ചെയ്‌തിട്ടുണ്ട്.  ഫയാസും കൃഷ്ണമണിയും ഒരുമിച്ച്‌ ബിസിനസ്‌ ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടിലാണ്‌ ടിബിൻ ദേവസി ഇടപ്പെട്ട്‌ കൃഷ്ണമണിയെ മർദിച്ച്‌ പണം തട്ടിയത്‌. ഇയാളെ കാറിൽ കയറ്റി കൊണ്ടുപോയി 40 ലക്ഷം ആവശ്യപ്പെടുകയായിരുന്നു. ഭീഷണിപ്പെടുത്തി രണ്ടുലക്ഷം രൂപ ഇയാളിൽനിന്ന്‌ ബാക്ക്‌ അക്കൗണ്ടിലേക്ക്‌ ട്രാൻസ്‌ഫർ ചെയ്യിപ്പിച്ചു. കൃഷ്‌ണമണിയുടെ ഭാര്യയുടെ അച്ഛൻ ജാലി ചെയ്യുന്ന ആശുപത്രിയിൽ എത്തിച്ച്‌ അവിടെവച്ചും മർദിച്ചു. തുടർന്ന്‌ അച്ഛനെകൊണ്ട്‌ 20 ലക്ഷം രൂപ നൽകണമെന്ന്‌ മുദ്രപത്രത്തിൽ ഏഴുതി ഒപ്പിട്ടുവാങ്ങിയെന്നും പൊലീസിന്‌ നൽകിയ പരാതിയിൽ കൃഷ്ണമണി പറയുന്നു.