അന്വേഷണ ഉദ്യാഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ച കേസിലെ തെളിവായ ടാബ്ലെറ്റ് ഇ വേസ്റ്റായി നശിപ്പിക്കാന്‍ ദിലീപ് ആവശ്യപ്പെട്ടിരുന്നതായി സൈബര്‍ വിദഗ്ധന്‍ സായ് ശങ്കര്‍ വെളിപ്പെടുത്തി . നടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ടാബ്ലെറ്റിലുള്ളതുകൊണ്ടാവാം അത് നശിപ്പിക്കാന്‍ പറഞ്ഞതെന്നും സായ് ശങ്കര്‍ പറഞ്ഞു. പേപ്പര്‍ നശിപ്പിക്കുന്ന പോലെ ഡിവൈസ് നശിപ്പിക്കലാണ് ഇ വേസ്റ്റ് ആക്കല്‍. ‘ക്രിമിനലുകളാണ് ഇത്തരത്തില്‍ ആവശ്യപ്പെടാറുള്ളതെന്നും സായ് ശങ്കര്‍ വെളിപ്പെടുത്തി .
രണ്ട് ദിവസം നീണ്ട ശ്രമത്തിനൊടുവിലാണ് ദിലീപിന്റെ ഫോണിലെ രേഖകള്‍ മായ്ച്ച് കളഞ്ഞത്, നടിയെ ആക്രമിച്ച കേസിലെ തെളിവുകളാണ് ഐ ഫോണിലുണ്ടായിരുന്നത്. കോടതി രേഖകളുള്‍പ്പെടെ ദിലീപിന്റെ ഫോണിലുണ്ടായിരുന്നു എന്നും അയാൾ പറഞ്ഞു