കെ.വി തോമസിന് എതിരായ നടപടി, അച്ചടക്കസമിതി ഇന്ന് യോഗം ചേരും

0
22

പാർട്ടി വിലക്ക് ലംഘിച്ച് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുത്തതിൽ കെ വി തോമസിനെതിരായ നടപടി സംബന്ധിച്ച തീരുമാനം ഇന്നുണ്ടായേക്കും  ഇതിനായി എഐസിസി അച്ചടക്ക സമിതി യോഗം ഇന്ന് ചേരും. എകെ ആന്റണി അധ്യക്ഷനായ അഞ്ചംഗ സമിതിയാണ് എന്ത നടപടി വേണമെന്ന് തീരുമാനിക്കുക. വിഷയത്തില്‍ കെ വി തോമസിനോട് വിശദീകരണം തേടും,  ശേഷമായിരിക്കും തുടര്‍നടപടികള്‍ സ്വീകരിക്കുക

സെമിനാറില്‍ പങ്കെടുത്തതിന് പിന്നാലെ കെ വി തോമസിനെതിരെ നടപടി ആവശ്യപ്പെട്ട് കെപിസിസി ഹൈക്കമാന്‍ഡിന് കത്ത് നല്‍കിയിരുന്നു. കത്ത് കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി അച്ചടക്ക് സമിതിയ്ക്ക് കൈമാറുകയായിരുന്നു. പരാതി പരിശോധിച്ച ശേഷം സമിതി തീരുമാനം എടുക്കും.