നടിയെ ആക്രമിച്ച കേസ്; ഡിജിറ്റല്‍ ഗാഡ്ജറ്റുകള്‍ ഹാജരാക്കാന്‍ അഭിഭാഷകര്‍ക്ക് നോട്ടീസ്

0
15

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട്  ദിലീപിന്റെ അഭിഭാഷകര്‍ക്ക് ക്രൈം ബ്രാഞ്ച് നോട്ടീസ് അയച്ചു. രാമന്‍പിള്ള അസോസിയേറ്റ്‌സിനാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. ഡിജിറ്റല്‍ ഗാഡ്‌ജെറ്റുകള്‍ ഹാജരാക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഐടി വിദഗ്ധന്‍ സായ്ശങ്കറിന്റെ പക്കല്‍ നിന്നും അഭിഭാഷകര്‍ വാങ്ങി വെച്ചിരിക്കുന്ന ലാപ്‌ടോപ് അടക്കമുള്ള അഞ്ച് വസ്തുക്കള്‍ ഹാജരാക്കണമെന്നാണ് നോട്ടീസില്‍ വ്യക്തമാക്കിയിട്ടുണ്ട്.  സായ് ശങ്കറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി. ദിലീപിന്റെ അഭിഭാഷകര്‍ ആവശ്യപ്പെട്ടത് പ്രകാരമാണ് ഫോണിലെ തെളിവുകള്‍ മാറ്റിയതെന്നാണ് സായ് ശങ്കര്‍ മൊഴി നല്‍കിയത്. തുടരന്വേഷണത്തിന്റെ ഭാഗമായി സായി ശങ്കറിനെ ഇന്ന് വീണ്ടും ചോദ്യം ചെയ്യും.