കോടഞ്ചേരിയിലെ വിവാഹത്തിൽ അസ്വാഭാവികതയില്ല: പി മോഹനൻ

0
27

കോടഞ്ചേരിയിൽ വ്യത്യസ്‌ത മതസ്ഥർ തമ്മിൽ വിവാഹം ചെയ്‌തതിൽ അസ്വാഭാവികതയില്ലെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി പി മോഹനൻ. അത്‌ പാർട്ടിയെ നേരിട്ട്‌ ബാധിക്കുന്ന കാര്യമല്ല.പ്രായപൂർത്തിയായവർക്ക്‌ ഏത്‌ മതവിഭാഗത്തിൽനിന്നും വിവാഹം കഴിക്കാൻ രാജ്യത്തെ നിയമവ്യവസ്ഥ അനുവാദം നൽകുന്നുണ്ട്‌.  സ്വന്തം ഇഷ്‌ടപ്രകാരമാണ്‌ വീടുവിട്ടിറങ്ങിയത്‌ എന്ന്‌ പെൺകുട്ടി കോടതിയിൽ വ്യക്തമാക്കിയിട്ടുണ്ട്‌.

എന്നാൽ ആ പ്രദേശത്ത്‌ ചിലർ രാഷ്‌ട്രീയ താൽപര്യം മുൻനിർത്തി പ്രചാരണം നടത്തി. ഇതര മതസ്ഥർ തമ്മിൽ സ്‌പർദ്ധ ഉണ്ടാക്കുന്നതിന്‌ ഇത്‌ വഴിവെച്ചിട്ടുണ്ട്‌. ഇതിൽ പാർട്ടി ശക്തമായ നിലപാട്‌ സ്വീകരിക്കും. അത്‌ ജനങ്ങൾക്ക്‌ മുന്നിൽ തുറന്നുകാണിക്കും. അതിനാണ്‌ വിശദീകരണയോഗം സംഘടിപ്പിച്ചിരിക്കുന്നത്‌. എന്നും അദ്ദേഹം പറഞ്ഞു