കേരളത്തിൽ അടുത്ത 5 ദിവസം ഇടി മിന്നലൊടു കൂടിയ കനത്ത മഴക്ക് സാധ്യത. തെക്കൻ തമിഴ്‌നാടിന്റെ തീരദേശത്തിന് മുകളിൽ നിലനിന്നിരുന്ന ചക്രവാതചുഴി തെക്ക് കിഴക്കൻ അറബികടലിൽ പ്രവേശിച്ചതിനാലാണിത് എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഏപ്രിൽ 13,14 ന് ഒറ്റപ്പെട്ട ശക്തമായ മഴക്കും, 13 ന് ഒറ്റപ്പെട്ട അതി ശക്തമായ മഴക്കുമാണ് സാധ്യത.