കെഎസ്ആര്‍ടിസി ജീവനക്കാര്‍ ഏപ്രില്‍ 28ന് സൂചനാ പണിമുടക്ക് നടത്തും. ശമ്പള പ്രതിസന്ധിയെ തുടര്‍ന്നാണിത്. വിഷുവും ഈസ്റ്ററും ആയിട്ടുപോലും ജീവനക്കാർക്ക് മാര്‍ച്ചിലെ ശമ്പളം നല്‍കിയിട്ടില്ല. കെ സ്വിഫ്റ്റില്‍ എം പാനല്‍ ജീവനക്കാപരെ നിയമിക്കുമെന്ന് വാഗ്ദാനം ലംഘിക്കപ്പെട്ടുവെന്നും ആരോപണമുണ്ട്.
വിഷുവായിട്ടും മാര്‍ച്ച് മാസത്തെ ശമ്പളം നല്‍കാന്‍ തയ്യാറാകാത്ത കെ.എസ്.ആര്‍.ടി.സി മാനേജ്മെന്റിന്റെയും ഇടപെടാന്‍ തയ്യാറാകാത്ത വകുപ്പ് മന്ത്രിയുടെയും നിലപാടില്‍ പ്രതിക്ഷേധിച്ച് കേരള സ്റ്റേറ്റ് ട്രാന്‍സ് പോര്‍ട്ട് എംപ്ലോയീസ് യൂണിയന്‍ – എഐടിയുസി ചീഫ് ഓഫീസിനു മുന്നില്‍ അനിശ്ചിത കാല സമരം നടത്താന്‍ തീരുമാനിച്ചുവെന്ന് ജനറല്‍ സെക്രട്ടറി എം.ജി. രാഹുല്‍ അറിയിച്ചു. വിഷുവിന് മുന്‍പ് ശമ്പളം വിതരണം ചെയ്തില്ലയെങ്കില്‍ ഡ്യൂട്ടി ബഹിഷ്‌കരിച്ച് അനിശ്ചിതകാല സമരം നടത്തുമെന്നും എഐടിയുസി വ്യക്തമാക്കി.