പാലക്കാട് സുരക്ഷ ഉറപ്പാക്കാന്‍ 900 അംഗ തമിഴ്‌നാട് പൊലീസും

0
6

പാലക്കാട് രണ്ടു കൊലപാതകങ്ങള്‍ നടന്ന സാഹചര്യത്തില്‍ സുരക്ഷ കര്‍ശനമാക്കി . സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ജില്ലയില്‍ മൂന്ന് ദിവസത്തേക്ക് തമിഴ്‌നാട് പൊലീസിനെയും വിന്യസിക്കും. കോയമ്പത്തൂര്‍ സിറ്റി പൊലീസിന്റെ മൂന്ന് കമ്പനി പൊലീസ് ഉള്‍പ്പെടെ 900 പൊലീസുകാരാണ് എത്തുന്നത്.

കോയമ്പത്തൂര്‍ സിറ്റി പൊലീസ് 3 കമ്പനിയില്‍ നിന്ന് 250 പേരും സ്പെഷ്യല്‍ പൊലീസിലെ 150 പേരും ആംഡ് റിസര്‍വ് പൊലീസിലെ 500 പേരുമാണ് തമിഴ്‌നാട്ടില്‍ വരുന്നത്. ഇവര്‍ വാഹന പരിശോധന, ലോഡ്ജുകളിലെ പരിശോധന എന്നീ കാര്യങ്ങളില്‍ കേരള പൊലീസിനെ സഹായിക്കും.