ശ്രീനിവാസന്‍ വധം; ബൈക്കിന്റെ ഉടമകളെ തിരിച്ചറിഞ്ഞു

0
18

പാലക്കാട്  ആര്‍എസ്എസ് നേതാവ് ശ്രീനിവാസന്റെ കൊലപാതകത്തില്‍ പ്രതികളെ കുറിച്ചുള്ള സൂചന സിസിടിവ ദൃശ്യങ്ങളില്‍ നിന്ന് പോലീസിന് ലഭിച്ചതായി വിവരം. പ്രതികളെത്തിയ ബൈക്കിന്റെ ഉടമകളെ തിരിച്ചറിഞ്ഞുവെന്നും സൂചനയുണ്ട്. പാലക്കാട് നഗരത്തിലും പരിസരപ്രദേശങ്ങളിലും ഉള്ളവരാണ് പ്രതികള്‍ എന്നാണ് പ്രാഥമിക വിവരം. കൊലപാതകങ്ങളെ തുടര്‍ന്ന് നഗരത്തില്‍ പൊലീസ് നടത്തിയ പരിശോധനയെ തുടര്‍ന്ന് അമ്പതോളം പേരെ കരുതല്‍ തടങ്കലിലാക്കി. ആര്‍എസ്എസ്, എസ്ഡിപിഐ പ്രവര്‍ത്തകരെയാണ് തടങ്കലിലാക്കിയരിക്കുന്നത്.

സമാധാനാന്തരീക്ഷം ഉറപ്പാക്കാൻ നാളെ ജില്ലയിൽ സര്‍വകക്ഷിയോഗം ചേരും.  വൈകിട്ട് 3.30ന് കളക്ടറേറ്റിലെ കോണ്‍ഫറന്‍സ് ഹാളിലാണ് യോഗം ചേരുക. യോഗത്തിന് മന്ത്രി കെ കൃഷ്ണന്‍കുട്ടി അധ്യക്ഷത വഹിക്കും.

ജില്ലയില്‍ അതീവ സുരക്ഷാ ജാഗ്രതയാണ് പുറപ്പെടുവിച്ചിരിക്കുന്നത്. ഈ മാസം 20 വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. എഡിജിപി വിജയ് സാഖറെ ജില്ലയില്‍ ക്യാമ്പ് ചെയ്ത് ക്രമസമാധാനം ഉറപ്പുവരുത്തുന്നതിനൊപ്പം അന്വേഷണത്തിനും നേതൃത്വം നല്‍കും.