കേരളത്തില്‍ ലൗ ജിഹാദും നര്‍ക്കോട്ടിക് ജിഹാദുമില്ലെന്ന് ഇ.പി ജയരാജന്‍

0
19

കേരളത്തില്‍ ലൗ ജിഹാദും നര്‍ക്കോട്ടിക ജിഹാദുമില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍. എസ്ഡിപിഐയോട് മൃദുസമീപനമില്ലെന്നും, വര്‍ഗീയ ശക്തികള്‍ ഏറ്റവും കൂടുതല്‍ ആക്രമിച്ചിട്ടുള്ളത് സിപിഎമ്മിനെയാണെന്നും ഇപി  പറഞ്ഞു.

പി ശശിയെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി നിയമിച്ചതിനെ വിമര്‍ശിച്ച പി ജയരാജനും അദ്ദേഹം മറുപടി നല്‍കി. പി ശശിയ്ക്ക് ഒരു അയോഗ്യതയുമില്ല. നിയമനവുമായി ബന്ധപ്പെട്ട് ഒരു വിവാദവുമില്ല. പാര്‍ട്ടി സംസ്ഥാന കമ്മിറ്റി എല്ലാ തീരുമാനങ്ങളും ഏകകണ്ഠമായാണ് തീരുമാനിച്ചതെന്നും മറ്റുള്ള വാര്‍ത്തകള്‍ എല്ലാം തെറ്റാണെന്നും ഇ പി ജയരാജന്‍ പറഞ്ഞു.