എസ്ഡിപിഐ പ്രവര്‍ത്തകന്‍ സുബൈറിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ രമേശ്, അറുമുഖന്‍, ശരവണന്‍ എന്നിവരെ റിമാന്‍ഡ് ചെയ്തു. 14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തത്.
പാലക്കാട്ടെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിനെ കൊലപ്പെടുത്തിയതിലുള്ള പ്രതികാരമാണ് സുബൈറിന്റെ കൊലപാതകം എന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
സഞ്ജിത്തിന്റെ ഉറ്റസുഹൃത്തായ രമേശാണ് സുബൈര്‍ കൊലപാതകത്തിലെ മുഖ്യ സൂത്രധാരന്‍ എന്ന് പോലീസ് പറഞ്ഞു. സുബൈറിനെ കൊല്ലാന്‍ പ്രതികള്‍ നേരത്ത രണ്ടുവട്ടം ശ്രമിച്ചിരുന്നു. ഏപ്രില്‍ 1,8 തീയതികളില്‍ സുബൈറിനെ കൊല്ലാന്‍ പ്രതികള്‍ ശ്രമിച്ചിരുന്നെങ്കിലും പരാജയപ്പെട്ടു. തുടര്‍ന്നാണ് വിഷു ദിനത്തില്‍ വീണ്ടും ആക്രമിച്ച് കൊലപ്പെടുത്തിയത്