സംഘര്‍ഷം, സില്‍വര്‍ലൈന്‍ കല്ലിടല്‍ നിര്‍ത്തി വെച്ചു

0
11

സില്‍വര്‍ലൈന്‍ പദ്ധതിയ്ക്ക് വേണ്ടിയുള്ള കല്ലിടലിനെതിരായ വൻ പ്രതിരോധം.  സാഹചര്യം സംഘർഷഭരിതമായതിനെ തുടർന്ന്  സര്‍വ്വെ നിര്‍ത്തിവച്ച് ഉദ്യോഗസ്ഥര്‍ മടങ്ങി. തിരുവനന്തപുരം കഴക്കൂട്ടത്താണ് കല്ലിടലിനെതിരെയുള്ള പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിച്ചത്. സമരത്തിനിടെ പ്രതിഷേധക്കാരിൽ ചിലരെ പൊലീസ് ചവിട്ടിയതാണ് സംഘര്‍ഷം രൂക്ഷമാക്കിയത്.

കഴക്കൂട്ടത്തെ കരിച്ചാറയിൽ കല്ലിടാൻ എത്തിയ റവന്യൂ ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടയുകയായിരുന്നു.ഉദ്യോഗസ്ഥരെ തടയാന്‍ എത്തിയ നാട്ടുകാര്‍ക്ക നേരെ പൊലീസ് ബലം പ്രയോഗിച്ചു. ഇതേ തുടര്‍ന്ന് പ്രതിഷേധക്കാരും പൊലീസും തമ്മില്‍ ഉന്തും തള്ളുമായി.ഇതിനിടയിലാണ് നാട്ടുകാരില്‍ ചിലരെ പൊലീസ് ചവിട്ടിവീഴ്തിയത്.സംഘര്‍ഷത്തില്‍ നാല് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു.  കല്ലിടാന്‍ സമ്മതിക്കില്ലെന്ന് അറിയിച്ച് നാട്ടുകാര്‍ റോഡില്‍ കിടന്ന് പ്രതിഷേധിച്ചതിനെ തുടര്‍ന്നാണ് ഉദ്യോഗസ്ഥര്‍ മടങ്ങിപ്പോയത്.