ജഹാംഗീര്‍പുരി ഇടിച്ചു നിരത്തല്‍; സ്റ്റേ രണ്ടാഴ്ചത്തേക്ക് നീട്ടി

0
24

ഡല്‍ഹിയിലെ ജഹാംഗീര്‍പുരിയില്‍ കെട്ടിടങ്ങള്‍ പൊളിച്ചു നീക്കുന്നതിനുള്ള സ്‌റ്റേ നീട്ടി.  രണ്ടാഴ്ചത്തേക്കാണ് നീട്ടിയത്.  ഇടക്കാല ഉത്തരവ് തുടരുമെന്നും രണ്ടാഴ്ചയ്ക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കുമെന്നും കോടതി അറിയിച്ചു. നടപടി ഏകപക്ഷീയമാണെന്ന് ചൂണ്ടിക്കാട്ടി ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ് ഉള്‍പ്പെടെയുള്ളവരാണ് ഹര്‍ജി നല്‍കിയത്. ജസ്റ്റിസ് എല്‍. നാഗേശ്വര്‍ റാവു അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

പൊളിച്ചു നീക്കല്‍ നടപടികള്‍ക്ക് വിലക്കേര്‍പ്പെടുത്തി കോടതി ഉത്തരവിട്ടിട്ടും അത് തുടര്‍ന്നത് അതീവ ഗൗരവമാണ്. ഇത് അംഗീകരിക്കാനാകില്ല. എന്താണ് നടക്കുന്നത് എന്ന് നിരീക്ഷിക്കുകയാണെന്നും സുപ്രീംകോടതി വ്യക്തമാക്കി. മുതിര്‍ന്ന അഭിഭാഷകരായ പ്രശാന്ത് ഭൂഷണും കപില്‍ സിബലും ദുഷ്യന്ത് ദവേയുമാണ് ഹരജിക്കാര്‍ക്കായി ഹാജരായത്.