ശ്രീനിവാസന്‍ വധം: പള്ളി ഇമാം ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ

0
18

ആര്‍എസ്എസ് നേതാവ് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസില്‍ മുന്ന് പേര്‍കൂടി പിടിയില്‍. സദ്ദാം ഹുസൈന്‍, അഷ്ഫാക്ക്, അഷ്റഫ് എന്നിവരാണ് അറസ്റ്റിലായത്. ഇതിൽ സദ്ദാം ഹുസൈന്‍ ശഖുവാരത്തോട് പള്ളി ഇമാമാണ്.പ്രതികളില്‍ ഒരാളെ ഒളിവില്‍ പാര്‍പ്പിച്ചതിനാണ് ഇമാമിനെ അറസ്റ്റ് ചെയ്തത്. ഒരു പ്രതിയുടെ മൊബൈല്‍ ഫോണും ഇയാള്‍ സൂക്ഷിച്ചിരുന്നുവെന്ന് അന്വേഷണ സംഘം പറയുന്നു. രാത്രിയോടെയായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്.  അഷ്ഫാക്കും അഷ്റഫും ഗൂഢാലോചനയില്‍ പങ്കെടുത്തവരാണ് എന്നും പോലീസ് വ്യക്തമാക്കി.

ഇതോടെ കേസില്‍ പടിയിലായവരുടെ എണ്ണം ഏഴായി. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത ആറുപേര്‍ ഇപ്പോഴും ഒളിവിലാണെന്നും ഇവര്‍ക്കായുള്ള തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായും എഡിജിപി വിജയ് സാഖറെ അറിയിച്ചു.