വിജയ് ബാബുവിനെതിരെ ലുക്കൗട്ട് നോട്ടീസ്

0
37

നടിയെ ബലാത്സംഗം ചെയ്ത കേസില്‍ സിനിമ പ്രവർത്തകൻ വിജയ് ബാബുവിനെതിരെ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. നിലവിൽ ഇയാൾ ദുബൈയിലാണ് ഉള്ളതെന്നാണ് പോലീസ് പറയുന്നത്. ദുബൈയില്‍ വെച്ചുതന്നെ പിടികൂടാനുള്ള ശ്രമവും പോലീസ് നടത്തുന്നുണ്ട്. അതിനിടെ, ബലാത്സംഗം നടന്നുവെന്ന പരാതിപ്പെട്ട കടവന്ത്രയിലെ നക്ഷത്ര ഹോട്ടലിലും വിജയ് ബാബുവിന്റെ ഫ്ലാറ്റിലും പോലീസ് റെയ്ഡ് നടത്തി. നിര്‍ണായക തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചു. കേസ് പ്രഥമദൃഷ്ട്യാ തെളിഞ്ഞുവെന്ന് പോലീസ് പറയുന്നു.