വിജയ് ബാബുവിനെതിരെ നടപടിയില്ല, പ്രതിഷേധിച്ച് നടി  മാല പാർവതി രാജിവച്ചു

0
23

വിജയ് ബാബുവിനെതിരായ നടപടിയിലെ പ്രതിഷേധിച്ച് നടി  മാല പാര്‍വതി അമ്മയുടെ പരാതി പരിഹാര സമിതിയിൽ നിന്നും രാജിവച്ചു. വിജയ് ബാബുവിനെ പുറത്താക്കാന്‍ 30 ന് തന്നെ സമിതി ശുപാര്‍ശ ചെയ്തിരുന്നു. ഇന്നലെ ചേര്‍ന്ന യോഗം അത് തള്ളിയതില്‍ കടുത്ത അമര്‍ഷമുള്ള തായി അവർ വ്യക്തമാക്കി. തുടർന്നായിരുന്നു പാര്‍വതി അമ്മക്ക് രാജി കത്ത് നല്‍കിയത്.  പരാതി പരിഹാര സെല്ലില്‍ നിന്നും രാജി വെച്ചെങ്കിലും അമ്മയിലെ അംഗത്വം അവര്‍ തുടരും.