തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ച ഇന്ന്. കെപിസിസി അധ്യഷന്‍ കെ സുധാകരന്റെ നേതൃത്വത്തില്‍ ഉച്ചയ്ക്ക് രണ്ടു മണിക്ക് ശേഷം തിരുവനന്തപുരത്ത് നടക്കും. സ്ഥാനാർത്ഥി നിർണയം സംബന്ധിച്ച ചര്‍ച്ചയില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശൻ, മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല എന്നിവര്‍ പങ്കെടുക്കും.തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് എത്രയും പെട്ടെന്ന് സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുമെന്ന് കഴിഞ്ഞ ദിവസം വിഡി സതീശന് വ്യക്തമാക്കിയിരുന്നു.