രാമനാട്ടുകരയില്‍ കുഞ്ഞിനെ ഉപേക്ഷിച്ച സംഭവത്തിൽ അമ്മയെ പോലീസ് കസ്റ്റഡിയിലെടുത്തു. ഫാത്തിമയെയാണ് ഫറോക് പോലീസ് കസ്റ്റഡിയിലെടുത്തുത്. ഭർത്താവ് ഉപേക്ഷിച്ചതിനാൽ കുഞ്ഞ് ബാധ്യതയാകുമെന്ന് കരുതിയാണ് കുഞ്ഞിനെ ഉപേക്ഷിച്ചതെന്ന് ഫാത്തിമ പോലീസിനോടു പറഞ്ഞു. രാമനാട്ടുകര നീലിത്തോട് പാലത്തിന് സമീപമാണ് മൂന്ന് മാസം പ്രായമുള്ള ആൺകുഞ്ഞിനെ കണ്ടെത്തിയത്. കുഞ്ഞിനെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി.