മഞ്ജു വാര്യരുടെ പരാതിയില്‍ സംവിധായകൻ സനല്‍കുമാര്‍ ശശിധരനെ അറസ്റ്റ് ചെയ്തു. എന്നാൽ വന്നത് പൊലീസുകാരല്ലെന്നും അവര്‍ തന്നെ കൊല്ലാൻ ശ്രമിക്കുകയാണെന്നും സനല്‍കുമാര്‍ ഫെയ്‌സ്ബുക്ക് ലൈവിലൂടെ പറഞ്ഞു. മഞ്ജു വാരിയരെ നിരന്തരം ഭീഷണിപ്പെടുത്തി എന്ന പരാതിയില്‍ മഞ്ജുവിന്റെ മൊഴി രേഖപ്പെടുത്തിയ ശേഷം സംവിധായകന്‍ സനല്‍കുമാര്‍ ശശിധരനെതിരെ പൊലീസ് കേസ് എടുത്തിരുന്നു. തനിക്കെതിരെ തുടര്‍ച്ചയായി അപവാദം പ്രചരിപ്പിച്ചെന്നും പിന്തുടര്‍ന്ന് ഭീഷണിപ്പെടുത്തി എന്നുമാണ് മഞ്ജുവിന്റെ പരാതി.