പടിയം സ്പോർട്സ് അക്കാദമിയുടെ ഫുട്ബോൾ ടർഫും, ഇൻഡോർ ബാഡ്മിൻറൺ കോർട്ടുകളും ശനിയാഴ്ച നാടിന് സമർപ്പിക്കും

0
15

അന്തിക്കാട്: പുത്തൻ തലമുറകളുടെ കായിക സ്വപ്നങ്ങൾക്ക് സാക്ഷാത്കാരമേകുന്നതിന് വേണ്ടി പടിയം സ്പോർട്സ് അക്കാദമി ഒരു കോടി രൂപ ചിലവഴിച്ച് നിർമ്മാണം പൂർത്തീകരിച്ച ആധുനീക സൗകര്യങ്ങളോടുകൂടിയ ഫുട്ബോൾ ടർഫും, ഇൻഡോർ ബാഡ്മിൻറൺ കോർട്ടുകളും ശനിയാഴ്ച നാടിന് സമർപ്പക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. നിരവധി കായിക പ്രതിഭകൾ

പരിമിതമായ സാഹചര്യങ്ങളാൽ അവസരം നിഷേധിക്കപ്പെട്ട ഭൂതകാലങ്ങൾ ആവർത്തിക്കപ്പെടാതിക്കാൻ പുതു തലമുറയിലെ പ്രതിഭകൾക്ക് സൗജന്യമായി അവസരങ്ങളൊരുക്കിക്കാടുത്ത് അവരെ ലോകനിലവാരത്തിലെക്ക് എത്തിക്കുക എന്നതാണ് അക്കാദമിയുടെ പ്രധാന ലക്ഷ്യമെന്നും അവർ പറഞു.ശനിയാഴ്ച വൈകീട്ട് ഏഴിന് സ്പോർട്സ് അക്കാദിമിയുടെയും ഫുട്ബോൾ ടർഫിൻ്റെയും ഉദ്ഘാടനം റവന്യുമന്ത്രി കെ.രാജനും, ഇൻഡോർ ബാഡ്മിൻ്റൻ സെൻറർ ടി.എൻ. പ്രതാപൻ എംപിയും ഉദ്ഘാടനം ചെയ്യും. സി.സി. മുകുന്ദൻ എംഎൽഎ അധ്യക്ഷനാകും. നാട്ടിക സ്പോർട്സ് അക്കാദമിയിലൂടെ ഉയർന്നു വന്ന ദേശീയ കായിക താരം ആൻസി സോജനെ ചടങ്ങിൽ ആദരിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു.