ആന്റണി പെരുമ്പാവൂര്‍ ഉൾപ്പടെ 3 സിനിമാ നിര്‍മ്മാതാക്കളുടെ ഓഫീസുകളില്‍ ആദായനികുതി റെയ്ഡ്

0
20

കൊച്ചിയിൽ പ്രമുഖ സിനിമാ നിർമ്മാതാക്കളുടെ ഓഫീസുകളിൽ ആദായ വകുപ്പ് റെയ്ഡ് നടത്തി
ആന്റണി പൊരുമ്പാവൂർ, ആന്റോ ജോസഫ്, ലിസ്റ്റിന്‍ സ്റ്റീഫന്‍ എന്നിവരുടെ ഓഫീസുകളിലാണ് റെയ്ഡ് . ഒടിടി പ്ലാറ്റ്‌ഫോമുകളുമായി ബന്ധപ്പെട്ട ഇടപാടുകളാണ് ഉദ്യോഗസ്ഥർ പരിശോധിച്ചത്. ആന്റണി പെരുമ്പാവൂരിന്റെ കച്ചേരിപ്പടിയിലെ ആശിര്‍വാദ് സിനിമാസിന്റെ ഓഫീസിലാണ് റെയ്ഡ് നടക്കുന്നത്. ലിസ്റ്റിന്‍ സ്റ്റീഫന്റെ കലൂര്‍ സ്റ്റേഡിയം റോഡിലെ മാജിക് ഫ്രൈ ഓഫീസിലും ആന്റോ ജോസഫിന്റെ ആന്റോ ജോസഫ് ഫിലിം കമ്പനി ഓഫീസിലുമാണ് റെയ്ഡ് നടക്കുന്നത്. റെയ്ഡിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിട്ടില്ല.