മലപ്പുറത്ത് ഗുഡ്സ് ഓട്ടോറിക്ഷയിൽ സ്‌ഫോടനം; കുടുംബത്തിലെ മൂന്ന് പേർ മരിച്ചു

മലപ്പുറം: പെരിന്തൽമണ്ണയ്ക്കടുത്ത് തൊണ്ടിപറമ്പിൽ  ഗുഡ്സ് ഓട്ടോറിക്ഷയിൽ സ്ഫോടനം. സംഭവത്തിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു. മുഹമ്മദ്, ഭാര്യ ജാസ്മിൻ, മകൾ ഫാത്തിമത്ത് സഫ എന്നിവരാണ് മരിച്ചത്.  5 വയസുള്ള കുഞ്ഞിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഗുഡ്സ് ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്ന സ്ഫോടക വസ്തുക്കൾ പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായതെന്നാണ് പ്രാഥമിക വിവരം. മുഹമ്മദിന്റെ മൃതദേഹം കിണറ്റിൽ നിന്നുമാണ് കണ്ടെടുത്തത്. ഭാര്യയുടെയും മകളുടെയും മൃതദേഹം ഓട്ടോറിക്ഷയിൽ നിന്നും കണ്ടെത്തി. സ്ഫോടനം ആസൂത്രിതമെന്ന് പോലീസ് അറിയിച്ചു.