സിൽവർലൈൻ പദ്ധതി; 1.26 ലക്ഷം കോടി ചെലവ് വരുമെന്ന് നിതി ആയോ​ഗ്

0
26

കെ റെയിൽ പദ്ധതി പൂർത്തിയാക്കാനുള്ള ചെലവ് 1,26,081 കോടി രൂപ ആയിരിക്കുമെന്ന് നിതി ആയോഗ് റിപ്പോർട്ട്.   സിൽവർലൈൻ വിരുദ്ധ സമിതി പ്രവർത്തകനായ എം ടി തോമസിനാണു വിവരാവകാശ നിയമപ്രകാരം നിതി ആയോഗ് രേഖകൾ നൽകിയത്.2020ലെ വിപണി വില അനുസരിച്ചുള്ള ചെലവാണ് ഇത്. പദ്ധതി പൂർത്തിയാക്കാനുള്ള ചെലവ് നിതി ആയോഗ് കണക്കാക്കിയിട്ടില്ലെന്നായിരുന്നു കെ റെയിലിന്റെ നേരത്തെയുള്ള വാദം. മെട്രോ റെയിലിന് ചെലവ് കുറയാനുള്ള കാരണം മാത്രമാണ് നിതി ആയോഗ് ചോദിച്ചതെന്നും അവർ തുക കണക്കാക്കിയിട്ടില്ലെന്നുമായിരുന്നു കഴിഞ്ഞ ദിവസം കെ റെയിൽ അവകാശപ്പെട്ടത്.

ഡിപിആറിൽ പറഞ്ഞിരിക്കുന്നത് കിലോമീറ്ററിന് 121 രൂപ ചെലവാണ് , അതേസമയം, കിലോമീറ്ററിന് 238 രൂപയെങ്കിലും ചെലവാകുമെന്നാണ് നിതി ആയോഗ് കണക്കാക്കുന്നത്. നികുതി ഒഴിവാക്കി നിർമിക്കുന്നതിലും ഡിപിആറിലും നിതി ആയോഗിന്റെ കണക്കിലും വിത്യാസമുണ്ട്. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ നികുതി ഒഴിവാക്കി 49,918 കോടി രൂപ ചെലവാകുമെന്നു ഡിപിആറിൽ വ്യക്തമാക്കുന്നത്. എന്നാൽ, 2020ലെ വിപണി വില അനുസരിച്ചുള്ള ചെലവാണ് ഇത്. പദ്ധതി പൂർത്തിയാക്കാനുള്ള ചെലവ് നിതി ആയോഗ് കണക്കാക്കിയിട്ടില്ലെന്നായിരുന്നു കെ റെയിലിന്റെ നേരത്തെയുള്ള വാദം. ഇത് 91,289 കോടി രൂപയാകുമെന്നാണു നിതി ആയോഗിന്റെ വിലയിരുത്തൽ