തൃക്കാക്കരയില്‍ ജോ ജോസഫിന് വേണ്ടി പ്രചാരണത്തിന് ഇറങ്ങുമെന്ന് കെ.വി തോമസ്

0
23

തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്കൊപ്പമെന്ന് മുതിർന്ന കോൺഗ്രസ്സ് നേതാവ് കെ വി തോമസ്. സ്ഥാനാര്‍ത്ഥിക്ക് വേണ്ടി പ്രചാരണത്തിനിറങ്ങുമെന്നും  മുഖ്യമന്ത്രിക്കൊപ്പം എല്‍ഡിഎഫ് കണ്‍വെന്‍ഷനില്‍ പങ്കെടുക്കുമെന്നും  അദ്ദേഹം പറഞ്ഞു.

താന്‍ കോണ്‍ഗ്രസുകാരനായി തന്നെ തുടരും. തന്റെ പ്രചാരണം പോലെ തന്നെ ജോ ജോസഫിന് വേണ്ടി പ്രവര്‍ത്തിക്കുമെന്നും കെ വി തോമസ് പറഞ്ഞു. തൃക്കാക്കരയില്‍ വികസന രാഷ്ട്രീയത്തിനാണ് പ്രാധാന്യം, വികസനത്തില്‍ കേരളം മുന്നോട്ട് പോകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തൃക്കാക്കരയില്‍ പ്രചാരണത്തിന് യുഡിഎഫ് വിളിച്ചിട്ടില്ല. നേതൃത്വം ഒരു കാര്യവും തന്നോട് പറയുന്നില്ലെന്നും കെ വി തോമസ് പറഞ്ഞിരുന്നു. കെ വി തോമസിന്റെ ആരോപണത്തെ  പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പരിഹസിച്ചിരുന്നു. പ്രത്യേകം ക്ഷണിക്കാന്‍ അവിടെ ആരുടെയും കല്യാണമൊന്നും നടക്കുന്നില്ലെന്നാണ് അദ്ദേഹം പറഞ്ഞത്