റിഫയുടെ മരണം, മെഹ്നാസ് അന്വേഷണവുമായി സഹകരിക്കുന്നില്ല

0
30

വ്‌ളോഗര്‍ റിഫാ മെഹ്നുവിന്റെ മരണത്തില്‍ ഭര്‍ത്താവ് മെഹ്നാസ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പൊലീസ്. ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിട്ടും ഇയാൾ ഹാജരായില്ല.  തുടര്‍ന്ന് അടിയന്തരമായി ചോദ്യം ചെയ്യലിന് ഹാജരാവാന്‍ മെഹ്നാസിനോട് അന്വേഷണ സംഘം ആവശ്യപ്പെട്ടു. നേരത്തെ  അന്വേഷണ സംഘം    മെഹ്നാസിൻ്റെ മൊഴിയെടുക്കാൻ കാസർക്കോഡ് എത്തിയെങ്കിലും കാണാനായില്ല. പിന്നീട് മാതാപിതാക്കളുടെയും സുഹൃത്തുക്കളുടെയും മൊഴിയെടുത്ത് മടങ്ങുകയായിരുന്നു. പെരുന്നാളിന് ശേഷം മെഹ്നാസ് യാത്രയിലാണെന്നാണ് വീട്ടുകാര്‍ നല്‍കിയ വിവരം.