പെൺകുട്ടിയെ വേദിയിൽ വിലക്കിയ സംഭവം; ന്യായീകരണവുമായി സമസ്ത

0
24

സമസ്തയുടെ വേദിയില്‍ പെൺകുട്ടിയെ വിലക്കിയ സംഭവത്തില്‍ ന്യായീകരണവുമായി സമസ്ത നേതാക്കൾ. പെണ്‍കുട്ടിയെ അപമാനിക്കുകയല്ല മറിച്ച്  സ്റ്റേജില്‍ കയറാനുള്ള കുട്ടിയുടെ മാനസിക ബുദ്ധിമുട്ട്  മനസിലാക്കിയായിരുന്നു എം ടി അബ്ദുല്ല മുസ്ലിയാർ ഇടപെട്ടതെന്ന് സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.സംഭവത്തില്‍ പെണ്‍കുട്ടിക്കോ കുടുംബത്തിനോ പരാതിയില്ല. മാധ്യമങ്ങളാണ് വിവാദം സൃഷ്ടിച്ചത്.

സ്ത്രീകള്‍ക്ക് വേദിയിലേക്ക് വരുമ്പോള്‍ ലജ്ജ ഉണ്ടാകുന്നത് സ്വാഭാവികമാണ്. ആ അവസ്ഥയിൽ മറ്റുള്ള കുട്ടികളേയും വിളിച്ചു വരുത്തിയാല്‍ അവര്‍ക്ക് സന്തോഷത്തിലേറെ പ്രയാസം വരുമെന്ന് മനസ്സിലായ്ത കൊണ്ടാണ് സ്റ്റേജിലേക്ക് കയറ്റേണ്ടെന്ന് പറഞ്ഞത്. കുട്ടികളെ അപമാനിക്കാന്‍ ശ്രമിച്ചിട്ടില്ല. അദ്ദേഹത്തിന്‍രെ സംസാരശൈല അങ്ങനെയാണെന്നും സമസ്ത നേതാക്കള്‍ പറഞ്ഞു.