കെ റെയിലിന് ശ്രീധരൻ്റെ ബദൽ

0
28

നിലവിലെ റെയില്‍പാത വികസിപ്പിച്ചു കൊണ്ട് വോഗത്തിലുള്ള യാത്ര സാധ്യമാക്കുന്ന പുതിയ പദ്ധതിയുമായി ഇ ശ്രീധരൻ. സിൽവർ ലൈൻ പദ്ധതിക്ക് പകരമാണിത്.സില്‍വര്‍ലൈന് ബദലായി രണ്ട് തരത്തിലുള്ള പദ്ധതിയുടെ റിപ്പോര്‍ട്ടാണ് സമര്‍പ്പിക്കുക.  ജനങ്ങളുടെ അഭിപ്രായം സ്വീകരിച്ചതിന് ശേഷം ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് കേന്ദ്രത്തിന് സമര്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

റോഡിലെ തിരക്ക് കുറയ്ക്കാനായി ആദ്യം ഹ്രസ്വകാല പദ്ധതിയാണ് വേണ്ടത്. ഏത് പ്രോജക്ട് വരാനും സമയമെടുക്കും. സില്‍വര്‍ലൈന്‍ പദ്ധതി യാഥാര്‍ത്ഥ്യമാക്കാന്‍ അഞ്ച് വര്‍ഷം മതിയാവില്ല. 12 വര്‍ഷമെങ്കിലും വേണ്ടിവരുമെന്നും ഇ ശ്രീധരന്‍ പറഞ്ഞു.