പ്ലസ് വണ്ണിന് അമ്പത് താത്കാലിക ബാച്ചുകള്‍ അനുവദിക്കാൻ ശിപാര്‍ശ; സ്‌കൂളുകൾ സമയം വൈകുന്നേരം വരെ വേണം

0
17

പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി പരിഹരിക്കാന്‍ സംസ്ഥാനത്ത് 50 താത്കാലിക ബാച്ചുകള്‍ അനുവദിക്കാന്‍ ഉന്നതതല യോഗത്തിൽ തീരുമാനമായി. സ്‌കൂളുകളിലെ പഠനസമയം വൈകുന്നേരം വരെയാക്കാനും വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു. മുഖ്യമന്ത്രിയുടെ അനുമതി ലഭിച്ച ശേഷമാവും തീരുമാനം നടപ്പിലാക്കുക. നിലവില്‍ ഉച്ചയ്ക്ക് ഒരു മണി വരെയാണ് സ്‌കൂളുകളില്‍ ക്ലാസ് നടക്കുന്നത്.