രണ്ടാം പിണറായി സര്‍ക്കാരിന് ഇന്ന് ഒന്നാം പിറന്നാള്‍

0
24

 പിണറായി വിജയൻ്റെ നേതൃത്വത്തിൽ രണ്ടാം സർക്കാർ അധികാരത്തിലേറിയിട്ട് ഇന്ന് ഒരുവര്‍ഷം. കഴിഞ്ഞ ഒരു വര്‍ഷത്തെ പ്രോഗ്രസ് റിപ്പോര്‍ട്ട് ജൂണ്‍ 2 ന് ജനസമക്ഷം അവതരിപ്പിക്കും.നാല്പത് വര്‍ഷത്തിനിടയില്‍ തുടര്‍ഭരണമെന്ന ചരിത്രം സൃഷ്ടിച്ചാണ് കഴിഞ്ഞവര്‍ഷം മേയ് 20ന് രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റത്. വിടാതെ പിന്തുടര്‍ന്ന വിവാദങ്ങളെയും ഒപ്പം കൂട്ടിയാണ് രണ്ടാം പിണറായി സര്‍ക്കാര്‍ അതിന്റെ ആദ്യവര്‍ഷം പൂര്‍ത്തിയാക്കുന്നത്.

അതേസമയം, യു ഡി എഫ് ഇന്ന് വിനാശത്തിൻ്റെ വാര്‍ഷികമായി ആചരിക്കും.  സംസ്ഥാനത്തെ 1300 കേന്ദ്രങ്ങളില്‍ വൈകുന്നേരം 4 – 6  വരെ ധര്‍ണ നടത്തും. ധര്‍ണയുടെ സംസ്ഥാനതല ഉദ്ഘാടനം പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ തൃക്കാക്കര മുനിസിപ്പാലിറ്റിയില്‍ നിര്‍വഹിക്കും.