ദിലീപിന്റെ ജാമ്യത്തില്‍ ഇടപെട്ടിട്ടില്ലെന്ന് നെയ്യാറ്റിന്‍കര ബിഷപ്പ്

0
18

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നെയ്യാറ്റിന്‍കര ബിഷപ്പ് ഡോ.വിന്‍സെന്റെ് സാമുവലിന്റെ മൊഴിയെടുത്തു. അന്വേഷണ ഉദ്യോഗസ്ഥനെ വധിക്കാന്‍ ദിലീപ് ഗൂഢാലോചന നടത്തിയെന്ന കേസിൽ കോട്ടയത്തുവെച്ചായിരുന്നു മൊഴിയെടുത്തത്.

ബാലചന്ദ്രകുമാറിനെ അറിയാമെന്ന് ബിഷപ്പ് സമ്മതിച്ചു. എന്നാല്‍ ദിലീപിന് ജാമ്യം ലഭിക്കാന്‍ താന്‍ ഇടപെട്ടില്ലെന്നും അദ്ദേഹം മൊഴി നല്‍കി. ബിഷപ്പിന്റെ മൊഴി അന്വേഷണ സംഘം വിശദമായി പരിശോധിക്കുകയാണ്. കേസില്‍ തന്റെ ജാമ്യത്തിന് വേണ്ടി ബാലചന്ദ്രകുമാര്‍ നെയ്യാറ്റിന്‍കര ബിഷപ്പിനെ ഇടപെടുത്തിച്ചുവെന്നും ഇതിന് പണം വേണമെന്ന് ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെന്നും ദിലീപ് ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ ആരോപിച്ചിരുന്നു.