ആലപ്പുഴയില്‍ ഇന്ന് പോപ്പുലര്‍ഫ്രണ്ട് റാലിയും ബജ്രംഗദള്‍ ശൗര്യ റാലിയും

പോപ്പുലര്‍ ഫ്രണ്ട് സംഘടിപ്പിക്കുന്ന ജനമഹാസമ്മേളനവും ബജ്രംഗ് ദളിന്റെ ഇരുചക്രവാഹന റാലിയും ഇന്ന് ആലപ്പുഴ നഗരത്തില്‍ നടക്കും.
രാവിലെ 10 മണിക്കാണ് ബജ്‌റംഗ ദള്ളിന്റെ ഇരുചക്ര വാഹനറാലി.

വൈകീട്ട് നാലരയ്ക്കാണ് കല്ലുപാലത്ത് നിന്ന് ജനമഹാ സമ്മേളനത്തിന്റെ ഭാഗമായുള്ള പോപ്പുലര്‍ ഫ്രണ്ടിന്റെ ബഹുജന റാലി. സംഘര്‍ഷ സാധ്യത മുന്‍നിര്‍ത്തി നഗരത്തില്‍ വന്‍ പൊലീസ് സന്നാഹം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആലപ്പുഴയ്ക്ക് പുറമെ എറണാകുളം,കോട്ടയം ജില്ലകളില്‍ നിന്നുള്‍പ്പെടെ ആയിരത്തിലധികം പൊലീസുകാരെ വിന്യസിക്കും.