വിസ്മയ കേസ്; കിരണ്‍ കുറ്റക്കാരന്‍, ശിക്ഷ നാളെ വിധിക്കും

0
14

വിസ്മയ കേസില്‍  കിരണ്‍ കുമാര്‍ കുറ്റക്കാരനാണെന്ന് കോടതി വിധിച്ചു.കിരണിന്റെ പേരിലുള്ള സ്ത്രീധന പീഡനം തെളിഞ്ഞെതായി പറഞ്ഞ കോടതി വ്യക്തമാക്കി ഇയാളുടെ ജാമ്യവും റദ്ദാക്കി.  കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ്  വിധി .

മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറായിരുന്ന കിരണിന്റെ സത്രീധനപീഡനത്തെ തുടര്‍ന്ന് വിസ്മയ ആത്മഹത്യ ചെയ്തു എന്നാണ് കേസ്. ഇയാള്‍ക്കെതിരെ സ്ത്രീധന പീഡനം, ആത്മഹത്യ പ്രേരണ, ഭീഷണിപ്പെടുത്തല്‍, പരുക്കേല്‍പ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.

പ്രോസിക്യൂഷന് വേണ്ടി 41 സാക്ഷികളെയും തെളിവായി 118 രേഖകളും12 തൊണ്ടി മുതലുകളും കോടതിയില്‍ ഹാജരാക്കി. കഴിഞ്ഞ ദിവസം പുറത്തുവന്ന വിസ്മയയുടെ ശബ്ദസന്ദേശം അടക്കമുള്ള ഡിജിറ്റല്‍ തെളിവുകള്‍ കേസില്‍ നിര്‍ണായകമാണ്‌. കിരണ്‍ തന്നെ മര്‍ദ്ദിച്ചിരുന്നു. ഇനിയും സഹിതക്കാന്‍ വയ്യെന്നുമെല്ലാം വിസ്മയ തന്റെ അച്ഛനോട് ഫോണ്‍ വിളിച്ചു പറയുന്ന ശബ്ദരേഖയാണ് കഴിഞ്ഞ ദിവസം പുറത്ത് വന്നത്.