നടിയെ ആക്രമിച്ച കേസ്; അതിജീവിതയുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി

0
25

അതിജീവിതയുമായി മുഖ്യമന്ത്രി സെക്രട്ടറിയേറ്റിൽ വച്ച് കൂടിക്കാഴ്ച നടത്തി. ഇതിന് പിന്നാലെ ഡിജിപിയെയും ക്രൈം എഡിജിപിയെയും അദ്ദേഹം വിളിച്ചുവരുത്തി.

കേസില്‍ തുടരന്വേഷണം അവസാനിപ്പിക്കാന്‍ ക്രൈംബ്രാഞ്ച് തീരുമാനിച്ചതിനെതിരെ അതിജീവിത കോടതിയെ സമീപിച്ചിരുന്നു. ഇത് രാഷ്ട്രീയ വിവാദമായ സാഹചര്യത്തിലായിരുന്നു കൂടിക്കാഴ്ച്ച.

ഡെബ്ബിംഗ് ആര്‍ടിസ്റ്റ് ഭാഗ്യലക്ഷ്മിക്കൊപ്പമാണ് നടിയെത്തിയത്. ഭര്‍ത്താവും സഹോദരനും ഒപ്പമുണ്ടെന്നാണ് റിപ്പോര്‍ട്ട്. 15 മിനിറ്റ് മാത്രമാണ് മുഖ്യമന്ത്രിയുമായി നേരിട്ട് സംസാരിച്ചതെന്നാണ് വിവരം. അതിജീവിത മുഖ്യമന്ത്രിക്ക് രേഖാ മൂലം പരാതി നല്‍കി.

പ്രതി ദിലീപും ഭരണകക്ഷിയിലെ ഉന്നതരും ചേര്‍ന്ന് ആരോപിച്ച് അതിജീവിത ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു.  പരാതി വിവാദമായതോടെ സിപിഐഎം നേതാക്കള്‍ കൂട്ടത്തോടെ നടിയെ വിമര്‍ശിച്ചിരുന്നു.