വിദ്വേഷ പ്രസംഗ കേസില്‍ ജയിലില്‍ കഴിയുന്ന മുന്‍ എംഎല്‍എ പി സി ജോര്‍ജിൻ്റ ജാമ്യ ഹര്‍ജി ഉള്‍പ്പടെ മൂന്ന് ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. രാവിലെ പത്തേകാലിന് ജസ്റ്റിസ് സിയാദ് റഹ്‌മാനാണ് കേസ് പരിഗണിക്കുന്നത്.
തിരുവനന്തപുരം അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിൽ നടത്തിയ വിദ്വേഷപ്രസംഗവുമായി ബന്ധപ്പെട്ട് ജാമ്യം റദ്ദാക്കിയ മജിസ്‌ട്രേറ്റ് കോടതി ഉത്തരവ് ചോദ്യം ചെയ്ത റിവിഷന്‍ ഹര്‍ജിയാണ് ആദ്യം പരിഗണിക്കുക.
തിരുവനന്തപുരത്തെ വിദ്വേഷ പ്രസംഗ കേസില്‍ ജോര്‍ജിന്റെ ജാമ്യാപേക്ഷയും വെണ്ണല കേസിലെ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയും ഉച്ചയ്ക്ക് മറ്റൊരു ബഞ്ച് പരിഗണിക്കും. ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചിട്ടില്ലെന്നും വഞ്ചിയൂര്‍ കോടതിയുടെ ഉത്തരവ് നിയമപരമായി നിലനില്‍ക്കില്ല എന്നുമാണ് പി സിജോര്‍ജിന്റെ വാദം.