13 ട്രെയിൻ സർവീസുകൾ റദ്ദാക്കി

0
24

ഏറ്റുമാനൂർ- കോട്ടയം- ചിങ്ങവനം ഇരട്ടപ്പാത കമ്മീഷനിംഗിനോടനുബന്ധിച്ചുള്ള പ്രവർത്തനങ്ങൾക്കായി നാളെ പതിമൂന്നു ട്രെയിൻ സർവീസുകൾ റദ്ദാക്കി. കൂടാതെ ഏതാനും സർവീസുകൾ ഭാഗികമായി റദ്ദാക്കുകയും ചില ട്രെയിനുകൾ ആലപ്പുഴ വഴി തിരിച്ചു വിടുകയും ചെയ്തിട്ടുണ്ട്.

റദ്ദാക്കിയ സർവീസുകൾ

ഇന്നു ചെന്നൈയിൽ നിന്നു പുറപ്പെടുന്ന ചെന്നൈ സെൻട്രൽ- തിരുവനന്തപുരം മെയിൽ, നാളത്തെ തിരുവനന്തപുരം- ചെന്നൈ സെൻട്രൽ മെയിൽ, തിരുവനന്തപുരം- കണ്ണൂർ ജനശതാബ്ദി എക്സ്പ്രസ്, തിരുവനന്തപുരം- ഷൊർണൂർ വേണാട് എക്സ്പ്രസ്, ഷൊർണൂർ- തിരുവനന്തപുരം വേണാട് എക്സ്പ്രസ്, പുനലൂർ- ഗുരുവായൂർ എക്സ്പ്രസ്, ഗുരുവായൂർ – പുനലൂർ എക്സ്പ്രസ്, എറണാകുളം ജംഗ്ഷൻ- ആലപ്പുഴ അണ്‍റിസർവ്ഡ് എക്സ്പ്രസ് സ്പെഷൽ, ആലപ്പുഴ- എറണാകുളം ജംഗ്ഷൻ അണ്‍റിസർവ്ഡ് എക്സ്പ്രസ് സ്പെഷൽ, കൊല്ലം- എറണാകുളം ജംഗ്ഷൻ മെമു, എറണാകുളം ജംഗ്ഷൻ – കൊല്ലം മെമു, എറണാകുളം ജംഗ്ഷൻ – കായംകുളം ജംഗ്ഷൻ അണ്‍റിസർവ്ഡ് എക്സ്പ്രസ് സ്പെഷൽ.
കായംകുളം ജംഗ്ഷൻ- എറണാകുളം ജംഗ്ഷൻ അണ്‍റിസർവ്ഡ് എക്സ്പ്രസ് സ്പെഷൽ നാളെയും തിങ്കളാഴ്ചയും റദ്ദാക്കി. കോട്ടയം- കൊല്ലം അണ്‍റിസർവ്ഡ് എക്സ്പ്രസ് സ്പെഷൽ തിങ്കളാഴ്ച റദ്ദാക്കി.

ഭാഗികമായി റദ്ദാക്കിയ സർവീസുകൾ

ഇന്നു പുറപ്പെടുന്ന സെക്കന്തരാബാദ്- തിരുവനന്തപുരം ശബരി എക്സ്പ്രസ് നാളെ തൃശൂരിൽ യാത്ര അവസാനിപ്പിക്കും. തിരുവനന്തപുരം- സെക്കന്തരാബാദ് ശബരി എക്സ്പ്രസ് ഇന്ന് തൃശൂരിൽ നിന്നാകും പുറപ്പെടുക. നാഗർകോവിൽ- മംഗളൂരു പരശുറാം എക്സ്പ്രസ് ഷൊർണൂരിൽ നിന്നാകും പുറപ്പെടുക. തിങ്കളാഴ്ച നിലന്പൂരിൽ നിന്നു പുറപ്പെടുന്ന നിലന്പൂർ റോഡ്- കോട്ടയം എക്സ്പ്രസ് എറണാകുളം ടൗണ്‍ സ്റ്റേഷനിൽ യാത്ര അവസാനിപ്പിക്കും. കോട്ടയം- നിലന്പൂർ റോഡ് എക്സ്പ്രസ് എറണാകുളത്തു നിന്നു യാത്ര ആരംഭിക്കും. തിങ്കളാഴ്ചത്തെ നാഗർകോവിൽ- കോട്ടയം എക്സ്പ്രസ് കൊല്ലത്തു യാത്ര അവസാനിപ്പിക്കും.

ആലപ്പുഴ വഴി തിരിച്ചു വിടുന്ന ട്രെയിനുകൾ

ഇന്നത്തെ ബംഗളൂരു- കന്യാകുമാരി ഐലൻഡ് എക്സ്പ്രസ്, ലോകമാന്യതിലക് – കൊച്ചുവേളി എക്സ്പ്രസ് എന്നിവയും നാളത്തെ തിരുവനന്തപുരം- ന്യൂഡൽഹി കേരള എക്സ്പ്രസ്, കന്യാകുമാരി- പൂനെ എക്സ്പ്രസ്, മംഗളൂരു- നാഗർകോവിൽ പരശുറാം എക്സ്പ്രസ്, കൊച്ചുവേളി – ലോകമാന്യ തിലക് ഗരീബ് രഥ് എക്സ്പ്രസ്, കന്യാകുമാരി – കെഎസ്ആർ ബംഗളൂരു ഐലൻഡ് എക്സ്പ്രസ്, നാഗർകോവിൽ- ഷാലിമാർ ഗുരുദേവ് എക്സ്പ്രസ് എന്നീ ട്രെയിനുകൾ ആലപ്പുഴ വഴി തിരിച്ചുവിടും.
നാളത്തെ പാലക്കാട്- തിരുനെൽവേലി പാലരുവി എക്സ്പ്രസ് പാലക്കാടു നിന്ന് ഒരു മണിക്കൂർ 15 മിനിറ്റ് വൈകി വൈകുന്നേരം 5.20 നു മാത്രമേ പുറപ്പെടുകയുള്ളു.

ഏറ്റുമാനൂരിൽ സ്റ്റോപ്പ്

ഇന്നത്തെ തിരുനെൽവേലി- പാലക്കാട് പാലരുവി എക്സ്പ്രസിനും നാളത്തെ പാലക്കാട്- തിരുനെൽവേലി പാലരുവി എക്സ്പ്രസിനും ഏറ്റുമാനൂർ സ്റ്റേഷനിൽ സ്റ്റോപ്പ് അനുവദിച്ചു.